ന്യൂഡൽഹി > രാജ്യത്തെയും ഭരണഘടനയെയും വിദ്യാഭ്യാസത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ ആഗസ്ത് ഒന്നുമുതൽ അഖിലേന്ത്യ ജാഥകൾ സംഘടിപ്പിക്കും. ഒന്നിന് വടക്കൻ മേഖലാജാഥ ശ്രീനഗറിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി ഉദ്ഘാടനം ചെയ്യും. ജോയിന്റ് സെക്രട്ടറി ദിനിത് ദെൻത ജാഥ നയിക്കും.
തെക്കൻ മേഖലാജാഥ ആഗസ്ത് ഒന്നിന് എം ചിന്നദുരൈ എംഎൽഎ കന്യാകുമാരിയിൽ ഫ്ലാഗ്ഓഫ് ചെയ്യും. അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു ജാഥ നയിക്കും. വടക്കു കിഴക്കൻ മേഖലാ ജാഥ 12ന് അഗർത്തലയിൽ ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ ഫ്ലാഗ്ഓഫ് ചെയ്യും. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം സംഗിതദാസ് നയിക്കും. കിഴക്കൻ മേഖലാ ജാഥ 13ന് പട്നയിൽ തുടങ്ങും. ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് നയിക്കും. പടിഞ്ഞാറൻ മേഖലാജാഥ സെപ്തംബർ ഒന്നിന് മുംബൈയിൽ തുടങ്ങും. ജോയിന്റ് സെക്രട്ടറി ദീപ്സിതാ ധർ നയിക്കും.