ന്യൂഡൽഹി > സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ രണ്ട് ദിവസത്തെ യോഗം ഹർകിഷൻസിങ് സുർജിത് ഭവനിൽ ആരംഭിച്ചു. പൊളിറ്റ്ബ്യൂറോ അംഗം മണിക് സർക്കാരിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു.
രാഷ്ട്രീയസ്ഥിതിഗതികളും മോദിസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരായ പ്രക്ഷോഭവുമാണ് അജൻഡ. പാർടി കോൺഗ്രസ് തീരുമാനപ്രകാരം സംഘടനാപരമായ കരുത്ത് വർധിപ്പിക്കാൻ സംസ്ഥാനങ്ങളിൽ സ്വീകരിക്കുന്ന നടപടികളുടെ പുരോഗതിയും പരിശോധിക്കും. ഞായറാഴ്ച സമാപിക്കും.