ന്യൂഡൽഹി > മാധ്യമപ്രവർത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും പോസ്റ്റുകൾ നീക്കാൻ ട്വിറ്ററിനെ സമീപിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും മുന്നില് ഇന്ത്യ. 2021 ജൂലൈ–ഡിസംബർ കാലയളവിലെ വിവരമാണ് ട്വിറ്റർ വെളിപ്പെടുത്തിയത്. 88 അക്കൗണ്ട് തടയുകയും 303 ട്വീറ്റ് നീക്കുകയും ചെയ്തു. സർക്കാരും കോടതികളുമാണ് ‘നിയമപരമായി’ ഇക്കാര്യം ആവശ്യപ്പെടുന്നത്.
ആഗോളതലത്തിൽ 346 അക്കൗണ്ടിലെ ഉള്ളടക്കം നീക്കം ചെയ്യാൻ 326 അപേക്ഷയുണ്ടായി. ഇതിൽ 114ഉം ഇന്ത്യയിൽനിന്ന്. തുർക്കി (78), റഷ്യ (55), പാകിസ്ഥാൻ (48) എന്നിവയാണ് തൊട്ടുപിന്നിൽ. ട്വിറ്റർ അക്കൗണ്ടുകളുടെ വിവരംതേടിയുള്ള അപേക്ഷകളിൽ രണ്ടാം സ്ഥാനവും ഇന്ത്യക്കാണ്. അമേരിക്കയാണ് ഒന്നാമത്.