ഗൂഡല്ലൂർ> കഞ്ചാവ് വിൽപ്പന നടത്തിയ പൊലീസുകാരൻ അറസ്റ്റിൽ. മൂന്നുപേരെ സസ്പെൻഡ് ചെയ്തു. എരുമാട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അമരനെയാണ് (24) പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. തേനി സ്റ്റേഷനിലെ ഗണേശൻ, ഊട്ടി സ്റ്റേഷനിലെ വിവേക്, ചേരമ്പാടി സ്റ്റേഷനിലെ അഡയാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഞ്ചാവ് വിൽപ്പനക്ക് അമരനെ സഹായിച്ചതിനാണ് സസ്പെൻഷൻ. ഊട്ടിയിലും മറ്റുഭാഗങ്ങളിലുമാണ് കഞ്ചാവ് വിറ്റത്.
കഞ്ചാവ് വിൽപ്പനക്കെതിരെ തമിഴ്നാട് പൊലീസ് ’ഓപ്പറേഷൻ കഞ്ചാവ് 2022’ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതിനിടയിലാണ് പൊലീസുകാർ കഞ്ചാവ് വിൽക്കുന്നത് പുറത്തറിഞ്ഞതും നടപടികളുണ്ടായതും.