കുവൈറ്റ്> കേരളാ എക്സ്പാറ്റ്സ് ഫുട്ബാൾ അസോസിയേഷൻ കുവൈത്തും അൽ അൻസാരി എക്സ്ചേഞ്ച്- മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ചു നടത്തിയ ലോകകപ്പ് ഫാൻസ് സോക്കർ ഫെസ്റ്റിൽ നെതർലാൻഡ്സ് ജേതാക്കളായി. ഫൈനലിൽ ഫ്രാൻസിനെ ടൈ ബേക്കറിൽ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം വെള്ളിയാഴ്ച വൈകിട്ട് ഫഹാഹീൽ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ രണ്ടു ഗ്രൂപ്പുകളിലായി പത്ത് ടീമുകൾ പങ്കെടുത്തു.
കനത്ത ചൂടിനെ വകവെക്കാതെ വിവിധ രാജ്യങ്ങളുടെ ഫാൻസുകാർ കൊടികളും, ബാനറുമായി സ്റ്റേഡിയത്തിൽ എത്തിയപ്പോൾ മത്സരങ്ങൾ ആവേശമായി. ഗോൾഡൻ ഗ്ലൗ- അമീസ് (നെതെർലാൻഡ്സ്) ടോപ് സ്കോറർ- അബ്ദുൽ റഹ്മാൻ (ബെൽജിയം) ഗോൾഡൻ ബോൾ- സിധു (ഫ്രാൻസ് ) എന്നിവരെ തെരഞ്ഞെടുത്തു. ശ്രീജിത്ത് (ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജർ അൽ അൻസാരി എക്സ്ചേഞ്ച് ), ഫൈസൽ ഹംസ (ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജർ മെട്രോ മെഡിക്കൽ കെയർ), അബ്ദുൽ അസിസ് (അസിസ്റ്റന്റ് മാനേജർ ജോയ് ആലുക്കാസ്), കെഫാക് പ്രസിഡന്റ് ബിജു ജോണി, സെക്രട്ടറി വിഎസ് നജീബ്, കെഫാക് മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ മൻസൂർ അലി, ജിജോ, ബിജു, റോബർട്ട് ബെർണാഡ്, ഫൈസൽ ഇബ്രാഹിം, അബ്ബാസ്, ജെസ്വിൻ, ഷാജഹാൻ, സുമേഷ്, നാസർ, സഹീർ, ഹനീഫ എന്നിവർ പങ്കെടുത്തു.