മാതമംഗലം> കൈരളി ടിവി മലബാർ റീജിയണൽ എഡിറ്റർ പി വി കുട്ടന്റെ പിതാവ് ടി കുഞ്ഞപ്പൻ (84) അന്തരിച്ചു. കുറ്റൂരിലെ കമ്മ്യൂണിസ്റ്റ് പാർടിയുടെയും കർഷകത്തൊഴിലാളി യൂണിയൻ്റെയും ആദ്യകാല പ്രവർത്തകനായിരുന്നു. ദീർഘകാലം കർഷകത്തൊഴിലാളി യൂണിയൻ അഞ്ജനപുഴ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. സംസ്കാരം ഞായറാഴ്ച പകൽ 1ന് കുറ്റൂർ പൊതുശ്മശാനത്തിൽ.
ഭാര്യ: പി വി കാർത്ത്യായണി. മറ്റ് മക്കൾ: പി വി ഉഷ, പി വി സതീശൻ, പി വി സുഭാഷിണി, പി വി തങ്കമണി, പി വി ഗിരീഷ്. മരുമക്കൾ: രഘു (മമ്പലം, പയ്യന്നൂർ), ലീല (മമ്പലം, പയ്യന്നൂർ), തമ്പാൻ (പൊറക്കുന്ന്), വിജി (ഓലയമ്പാടി), നിമിഷ (എടചൊവ്വ, കണ്ണൂർ), പരേതനായ കനകരാജ് (ചെങ്ങളായി).