ന്യൂഡൽഹി
ചൈനാ വിരുദ്ധ നിലപാടുകൾ കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും ഇറക്കുമതിക്ക് പഞ്ഞമില്ല. ട്രെയിനുകൾക്കുള്ള ചക്രങ്ങൾ ഇന്ത്യ ചൈനയിൽനിന്ന് ഉയർന്നവിലയ്ക്ക് വാങ്ങുന്നു. ചൈനീസ് കമ്പനിയായ ‘തയ്യുനി’ൽ നിന്ന് എൽഎച്ച്ബി കോച്ചുകളിൽ ഉപയോഗിക്കാൻ 39,000 ചക്രം വാങ്ങുമെന്ന് റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ സ്ഥിരീകരിച്ചു.
മുമ്പ്, ഉക്രയ്ൻ കമ്പനിക്ക് ഓർഡർ നൽകിയെങ്കിലും കൃത്യസമയത്ത് ലഭ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം, ഉക്രയ്ൻ കമ്പനിയുടെ വിലയേക്കാൾ 1 .68 ശതമാനം കൂടുതൽ നൽകിയാണ് ചക്രങ്ങൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. അതിർത്തി സംഘർഷങ്ങൾക്കിടയിലും ചൈനയിൽനിന്നുള്ള ഇറക്കുമതി 2021-–-22ൽ 45.51 ശതമാനം വർധിച്ചെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കി. അതേ കാലയളവിൽ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 0.61 ശതമാനം വളർച്ചയുണ്ടായി.