ന്യൂഡൽഹി
നയതന്ത്ര ചാനൽവഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിക്ക് എതിരെ കായിക–-യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സുപ്രീംകോടതിയിൽ തടസ്സഹർജി നൽകി. ഉത്തരവിടുംമുമ്പ് തന്റെ വാദംകൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിൽ വിചാരണ അട്ടിമറിക്കപ്പെടുമെന്ന് ആരോപിച്ചാണ് ഇഡി സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്.