ന്യൂഡൽഹി
പെൺമക്കൾ ഒരിക്കലും ബാധ്യത അല്ലെന്ന് സുപ്രീംകോടതിയുടെ ഓർമപ്പെടുത്തൽ. ഉപേക്ഷിച്ച അച്ഛനിൽനിന്ന് സാമ്പത്തികസഹായം തേടി മകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെ, അച്ഛനുവേണ്ടി ഹാജരായ അഭിഭാഷകൻ, മകൾ ഇപ്പോൾ അച്ഛന് ഒരു ബാധ്യതയാണെന്ന് പരാമർശിച്ചു.
അഭിഭാഷകന്റെ വാദം ഖണ്ഡിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്–- ‘പെൺമക്കൾ ഒരിക്കലും ഒരു ബാധ്യതയാകുന്നില്ല. ഭരണഘടനയുടെ 14–-ാം അനുച്ഛേദം വായിക്കൂ’- എന്ന് ഓർമിപ്പിച്ചു. ലിംഗവ്യത്യാസമടക്കം ഒന്നിന്റെയും പേരിൽ വിവേചനമുണ്ടാകരുതെന്നാണ് 14–-ാം അനുച്ഛേദം അനുശാസിക്കുന്നത്.
ജഡ്ജിയാകാനുള്ള പ്രാഥമിക പരീക്ഷ പെണ്കുട്ടി പാസായതായി അവരുടെ അഭിഭാഷക അറിയിച്ചു. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി ഉണ്ടാകട്ടേയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആശംസിച്ചു.