അബുദാബി> വേനലവധിക്ക് നാട്ടിൽ പോകാത്ത കുട്ടികൾക്കായി അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘വേനൽത്തുമ്പികൾ 2022’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വേനലവധിക്യാമ്പിനു ജൂലൈ 30 ന് തുടക്കം. കോവിഡ് ഭീഷണി കുറഞ്ഞതോടെ രണ്ടുവർഷമായി മുടങ്ങിക്കിടന്നരുന്ന വേനലവധിക്യാമ്പ് അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കാനുള്ള അവസരമാണ് പ്രദാനം ചെയ്യുന്നത്.
അവധിക്കാലത്തിന്റെ ഒറ്റപ്പെടലുകളില്‍നിന്ന് പുറത്തുകടക്കുക, സാമൂഹിക ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകള്‍ കുട്ടികളില്‍ എത്തിക്കുക, വ്യക്തിത്വവികസനം, ശാസ്ത്ര സാങ്കേതികം , വിനോദം, അഭിരുചികളും മൂല്യങ്ങളും തുടങ്ങിയ വിഷയങ്ങളിലായാണ് ക്ലാസുകളും പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
ജൂലൈ 30 ന് ആരംഭിക്കുന്ന വേനൽത്തുമ്പികൾ ആഗസ്റ്റ് 26 വരെ നീണ്ടു നിൽക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് രജിസ്റ്റ്രേഷൻ ഫോം കേരള സോഷ്യൽ സെന്റർ ഓഫീസിൽ നിന്നും നേരിട്ടൊ, www.kscabudhabi.com എന്ന വെബ്സൈറ്റിൽ നിന്നോ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.സി 00971 2 6314455 എന്ന നമ്പറിൽ ബന്ധപ്പെടുക.