ന്യൂഡൽഹി > ഉക്രയ്നില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് പദ്ധതിയില്ലെന്ന് കേന്ദ്രം. ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ അവരെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല. നിയമപ്രകാരം വിദേശ സര്‍വ്വകലാശാലയില്‍ നിന്ന് ഇന്ത്യന്‍ സര്‍വ്വകലാശാലയിലേക്കുള്ള പഠനമാറ്റവും സാധ്യമല്ലെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കി. ഇതോടെ, ഉക്രയ്നില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.