ന്യൂഡൽഹി
അഗ്നിപഥ് പദ്ധതിയെക്കുറിച്ച് ചർച്ച അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രാലയം പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ചെയർമാൻ ജുവൽ ഓറം കർക്കശ നിലപാട് സ്വീകരിച്ചതിനെത്തുടർന്ന് മൂന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. ഉത്തംകുമാർ റെഡ്ഡി, കെ സി വേണുഗോപാൽ (കോൺഗ്രസ്), ഡാനിഷ് അലി (ബിഎസ്പി) എന്നിവരാണ് ഇറങ്ങിപ്പോയത്. അജൻഡയ്ക്കു പുറത്തുള്ള കാര്യങ്ങൾ അനുവദിക്കില്ലെന്ന പേരിലാണ് ചെയർ ഈ നിലപാട് എടുത്തത്.
പ്രതിരോധസേനകളിൽ
നികത്താതെ
1,35,850 ഒഴിവ്
മൂന്ന് പ്രതിരോധസേനയിലുംകൂടി 1,35,850 തസ്തിക ഒഴിഞ്ഞുകിടപ്പുണ്ടെന്ന് എ എം ആരിഫിന് ലോക്സഭയിൽ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മറുപടി നൽകി. കരസേനയിൽ 1,16,464ഉം നാവികസേനയിൽ 13,597ഉം വായുസേനയിൽ 5789ഉം ഒഴിവുണ്ട്. കഴിഞ്ഞ അഞ്ചുവർഷം എത്ര പേർക്ക് സേനയിൽ ജോലി നൽകിയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല.