സൂറത്ത്
നിറയെ കുണ്ടും കുഴികളുമായി ഗുജറാത്തിലെ ദേശീയപാത. വാപി– സിൽവാസ വഴി പോകുന്ന ദേശീയപാത 48 റോഡോ കുളമോ എന്നറിയാത്തവിധം തകർന്ന ചിത്രം ദേശീയ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. പത്ത് കിലോമീറ്ററോളം റോഡ് പൂർണമായും വൻ കുഴികളാണ്. മഴയാണ് വില്ലന്‍ എന്നാണ് അധികൃതരുടെ വിശദീകരണം.
അഹമ്മദാബാദിൽ വസ്ത്രാൽ ഏരിയയിലെ സുരഭി പാർക്കിനു സമീപം ഒരു മാസം പഴക്കമുള്ള റോഡില്‍ ചെറിയമഴയില് വന്വെള്ളച്ചുഴി രൂപപ്പെട്ടതിന്റെ വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി.