മുംബൈ; അമരാവതി
മഴക്കെടുതിയിൽ മഹാരാഷ്ട്രയിൽ ജൂൺ ഒന്നുമുതൽ ഇതുവരെ 104 പേർ മരിച്ചതായി ദുരന്തനിവാരണ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേർ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.
ആന്ധ്രപ്രദേശിൽ ഗോദാവരി നദി കരകവിഞ്ഞ് ഒഴുകുകയാണ്. അഞ്ചു ജില്ലയിലെ 515 ഗ്രാമത്തിൽ പ്രളയക്കെടുതി തുടരുന്നു. തെലങ്കാനയിൽ പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി കെ സി ചന്ദ്രശേഖർ റാവു സന്ദർശിച്ചു. ഗുജറാത്തിലും ശക്തമായ മഴ തുടരുകയാണ്. നിരവധിപേരെ ഒഴിപ്പിച്ചു.