ചെന്നൈ
ഭാര്യ താലി ഊരിമാറ്റുന്നത് ഭര്ത്താവിനോട് ചെയ്യുന്ന കൊടിയ മാനസിക പീഡനമാണെന്ന് മദ്രാസ് ഹൈക്കോടതി. ഇതിന്റെ പേരില് ഭര്ത്താവ് ആവശ്യപ്പെട്ടപ്രകാരം വിവാഹമോചനവും അനുവദിച്ചു.ജസ്റ്റിസുമാരായ വി എം വേലുമണി, എസ് സൗന്ദര് എന്നിവരുടെ ഡിവിഷന് ബെഞ്ചിന്റേതാണ് വിവാദ ഉത്തരവ്. 2016ല് കുടുംബകോടതി വിവാഹമോചന അഭ്യര്ഥന നിരസിച്ചതിനെത്തുടര്ന്ന് ഈറോഡ് മെഡിക്കല് കോളേജിലെ പ്രൊഫസര് സി ശിവകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഭര്ത്താവുമായി അകന്നുകഴിഞ്ഞപ്പോള് താലിയിട്ടിരുന്ന മാല അഴിച്ചുവച്ചിരുന്നെന്ന് ഭാര്യ കോടതിയെ അറിയിച്ചിരുന്നു. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം താലിക്കെട്ടേണ്ടതില്ലെന്ന് സ്ത്രീയുടെ അഭിഭാഷകന് വാദിച്ചു. എന്നാല്,താലി വിവാഹജീവിതത്തിന്റെ തുടര്ച്ചയെ യാണ് സൂചിപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.