ഓസ്ട്രേലിയയിലെ ആദ്യകാല മലയാളീ അസോസിയേഷൻ ആയ മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയയുടെ (MAV) നേതൃത്വത്തിൽ ഈ വർഷത്തെ MAV CUP ബാഡ്മിന്റൺ ടൂർണമെന്റ് ജൂലൈ 16 ശനിയാഴ്ച രാവിലെ 8 മണി മുതൽ 4 മണി വരെ മെൽബണിലെ സൗത്ത് ഈസ്റ്റ് സബർബായ Clyde North -ൽ Sports Arena AU -ൽ വച്ച് നടത്തപ്പെടുന്നു. Men’s Doubles , Mixed Doubles , പതിനെട്ടു വയസ്സിനു താഴെയുള്ളവർക്കായി Junior Singles എന്നിങ്ങനെ മൂന്നു വിഭാഗത്തിലുള്ള മത്സരങ്ങളാണ് ഈ ടൂർണമെന്റിൽഉള്ളത്. ടീം റെജിസ്ട്രേഷൻ ജൂലൈ 12 വരെ ചെയ്യാവുന്നതാണ്.വിജയികൾക്ക് ഡബിൾസ് വിഭാഗത്തിൽ $ 500 ഉം ട്രോഫിയും റണ്ണേഴ്സ് അപ്പിനു $ 300 ഉം ട്രോഫിയും സിംഗിൾസ് വിഭാഗത്തിന് യഥാക്രമം $ 250 ഉം ട്രോഫിയും റണ്ണേഴ്സപ്പിനു $ 200 ഉം ട്രോഫിയും സമ്മാനമായി ലഭിക്കും.
MAV യുടെ ഓണാഘോഷ ദിവസമായ ഓഗസ്റ് 28 ഞായറാഴ്ച Springvale ടൗൺ ഹാളിൽ വച്ച് സമ്മാനദാനം നടത്തപ്പെടും .സ്പോർട്സ് പ്രേമികളായ എല്ലാവരെയും ബാഡ്മിന്റൺ ടൂര്ണമെന്റിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നതായും എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായും മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ ഭാരവാഹികൾ അറിയിച്ചു.
MAV യുടെ ഈ വർഷത്തെ EVENT/ TITLE Sponsor ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സിഡ്നി ആസ്ഥാനമായുള്ള ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച മൂന്നാമത്തെ മോർട്ടഗേജ് ബ്രോക്കർക്കുള്ള അവാർഡ് നേടിയ NFinity Financials ആണ്. MAV യുടെ ഈ വർഷത്തെ പരിപാടികൾക്ക് മുൻവർഷങ്ങളിലെപ്പോലെ പിന്തുണ അറിയിച്ചുകൊണ്ട് നിരവധി ബിസിനസ് സ്ഥാപനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. മെൽബണിലെ പ്രമുഖ ഓൺലൈൻ ഇന്ത്യൻ ഗ്രോസറി സ്റ്റോർ AUKART.COM.AU, നഴ്സിംഗ് മേഖലയിൽനിന്നും IHNA, ഇൻഷുറൻസ് മേഖലയിൽ നിന്നും ELITE INSURANCE, മെൽബണിലെ പ്രമുഖ ബിൽഡിംഗ് ഗ്രൂപ്പ് ആയ ETHAN HOMES തുടങ്ങിയവർ തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് MAV ഭാരവാഹികളുമായി ബന്ധപ്പെടുക.
President : Madanan Chellappan (0430 245 919), Secretary : Lijo John (0481 225 483),
Treasurer : Linto Devasi (0414 659 992), Joint Secretary :Vipin Thomas(0402 527 988) , Vice President : Thomas Vathappally (0412 126 009)