ന്യൂഡൽഹി> സൈനികസേവനത്തെ കരാർവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് പാർലമെന്റിന്റെ പ്രതിരോധകാര്യ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു. എന്നാൽ, കോൺഗ്രസ് എംപി മനീഷ് തിവാരി പദ്ധതിയെ അനുകൂലിച്ചു.
പദ്ധതിയെക്കുറിച്ച് പുനരാലോചന വേണമെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ആറ് പ്രതിപക്ഷ എംപിമാർ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കത്ത് നൽകി. മനീഷ് തിവാരി കത്തിൽ ഒപ്പിട്ടില്ല. കോൺഗ്രസിന്റെ രാജ്യസഭാംഗങ്ങളായ ശക്തിസിങ് ഗോഹിൽ, രജനി പാട്ടീൽ, സുപ്രിയ സുലെ (എൻസിപി), സൗഗത റോയ്, സുദീപ് ബന്ദോപാധ്യായ (തൃണമൂൽ), എ ഡി സിങ് (ആർജെഡി) എന്നിവരാണ് കത്ത് നൽകിയത്.
മനീഷ് തിവാരി കത്തിൽ ഒപ്പുവയ്ക്കാതിരുന്നത് കോൺഗ്രസിന് നാണക്കേടായി.
പഞ്ചാബിൽനിന്നുള്ള ലോക്സഭാംഗമായ തിവാരി കോൺഗ്രസ് വിമതവിഭാഗമായ ജി–-23 നേതാവാണ്.