റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് എട്ടാമത് ന്യൂ സനയ്യ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ‘വർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും’ എന്ന വിഷയത്തിൽ ന്യൂ സനയ്യയിലെ ദുബായ് ഒയാസിസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സെമിനാർ നടന്നത്.
കേളി കേന്ദ്രകമ്മറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ന്യൂ സനയ്യ ഏരിയാ സാംസ്കാരിക സമിതി കൺവീനർ ബേബി ചന്ദ്രകുമാർ മോഡറേറ്ററായി. ഏരിയകമ്മറ്റി അംഗം ജയപ്രകാശ് പ്രബന്ധം അവതരിപ്പിച്ചു. അബ്ദുൾ കലാം, താജുദീൻ, ലിധിൻ ദാസ്, ഷിജു എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പ്രദീപ് ആറ്റിങ്ങൽ ചർച്ചക്കുള്ള മറുപടി പറഞ്ഞു.
ന്യൂ സനയ്യ ഏരിയ കൺവീനർ മനോഹരൻ നെല്ലിക്കൽ, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ പ്രസിഡന്റ് ഹുസൈൻ മണക്കാട് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി സ്വാഗതവും, ഏരിയ കമ്മറ്റിയംഗം ഷമൽരാജ് നന്ദിയും പറഞ്ഞു.