അടിമാലി> ഇടുക്കിയിൽ നായാട്ടിനിടെ വെടിയേറ്റ് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കാട്ടിൽ കഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ ആണ് മരിച്ചത്. ജൂണ്‍ 27നാണ് മഹേന്ദ്രനെ കാണാതാകുന്നത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ രാജാക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ നായാട്ട് സംഘത്തിൽ ഉണ്ടായിരുന്നു കുഞ്ചിത്തണ്ണി സ്വദേശികള്‍ സ്റ്റേഷനില്‍ ഹാജരായി മൃതദേഹം കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു. നായാട്ടിനിടെ മഹേന്ദ്രന് അബദ്ധത്തില്‍ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നെന്നും സംഘത്തിൽ ഉണ്ടായിരുന്നവർ യുവാവിന്റെ മൃതദേഹം കാട്ടിൽ കുഴിച്ചിടുകയായിരുന്നെന്നും പോലീസ് പറഞ്ഞു.