ശ്രീനഗർ
വൈകാതെ വിളവെടുക്കേണ്ട ആപ്പിളുകൾ മരത്തിൽനിന്ന് വീണ് പാഴാകുന്നത് കർഷകരുടെ നെഞ്ചിടിപ്പേറ്റുന്നു. കനത്ത മഴയിൽ ആപ്രിക്കോട്ട് , ചെറി, പ്ലം തുടങ്ങിയ വിളകൾക്ക് കനത്ത നാശമുണ്ടായതിനു പിന്നാലെയാണ് ആപ്പിൾ വീഴ്ച. രാവിലെ ഒരു ഡസൻ ആപ്പിളെങ്കിലും മരത്തിൽനിന്ന് വീണുകിടക്കുന്ന സ്ഥിതിയാണെന്ന് ഷോപ്പിയാനിലെ ആപ്പിൾ കർഷകനും വ്യാപാരിയുമായ പീർഷബീർ പറഞ്ഞു. അനന്ത്നാഗ്, പുൽവാമ ജില്ലകളിലും സമാന അവസ്ഥയാണ്.
ജലസേചനത്തിലെ പോരായ്മയാകാം ആപ്പിൾ വീഴ്ചയ്ക്ക് കാരണമെന്ന് ഷേർ ––ഇ–- കശ്മീർ കാർഷിക സർവകലാശാലയിലെ സോയിൽ സയൻസസ് പ്രൊഫസർ ഡോ. മുംതാസ് അഹമ്മദ് ഗാനി പറഞ്ഞു.