ന്യൂഡൽഹി
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയുടെ 465 കോടി രൂപ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വിവോയുടെ ആകെ വരുമാനത്തിന്റെ 50 ശതമാനമായ 62,476 കോടി രൂപ നികുതി ഒഴിവാക്കുന്നതിനായി ചൈനയിലേക്ക് മാറ്റിയെന്നും ഇഡി പറയുന്നു.
ജൂലൈ അഞ്ചിന് വിവോയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള 23 ഓഫീസിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
കമ്പനിയുടെ 119 ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു.