ന്യൂഡൽഹി
രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള കുട്ടികൾക്ക് ജെഎൻയു സർവകലാശാലയുടെ പുറത്താണ് സ്ഥാനമെന്ന് വൈസ്ചാൻസലർ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ് പറഞ്ഞു. ‘ജെഎൻയുവിൽ രാഷ്ട്രീയം കളിച്ചവരൊക്കെ ഇപ്പോൾ ജയിലിലാണ്. രാഷ്ട്രീയ ലക്ഷ്യമുള്ള കുട്ടികൾ സർവകലാശാലയ്ക്ക് പുറത്താണ് രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത്. ജെഎൻയുവിൽ 90 ശതമാനം കുട്ടികൾക്കും രാഷ്ട്രീയമില്ല. 10 ശതമാനമാണ് കുഴപ്പമുണ്ടാക്കുന്നത്’–- വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വിസി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രദേശിക ഭാഷകളെ പ്രോത്സാഹിപ്പിച്ച് ബഹുഭാഷ സമ്പ്രദായം നിര്‍ദേശിക്കുന്നതിനെ വിസി ചോദ്യം ചെയ്തു. ഭാഷാവാദം പ്രാദേശികവാദത്തിലേക്ക് നയിക്കുമെന്ന് അവർ പറഞ്ഞു.