മെൽബൺ: ‘ലാങ്ഫോർഡ് ജോൺസ് ഹോംസ്’ എന്ന മറ്റൊരു വമ്പൻ കമ്പനിയും കോൺസ്ട്രക്ഷൻ മേഖലയിൽ തകർച്ച രേഖപ്പെടുത്തി. നൂറുകണക്കിന് വീടുകൾ പൂർത്തിയാകാതെയാണ് മെൽബണിലെ ഈ കമ്പനിയും , കളം ഒഴിയുന്നത്. നിർമ്മാണച്ചെലവ്, വിതരണ ശൃംഖലയിലെ കാലതാമസം, തൊഴിലാളി ക്ഷാമം എന്നിവയുടെ സമ്മർദ്ദത്തിൽ LJ HOMES എന്ന വിക്ടോറിയൻ ഹൗസ് ബിൽഡറും തകർന്നതിനാൽ കുറഞ്ഞത് 65 വീട്ടുടമസ്ഥർ അനിശ്ചിതത്വത്തിലാണ്.
മെൽബണിലെ ബേസൈഡിലും, തെക്ക് കിഴക്കൻ പ്രാന്തപ്രദേശങ്ങളിലും, ഫിലിപ്പ് ഐലൻഡിലും ബിൽഡർക്ക് പ്രോജക്ടുകളുണ്ട്.
ലാംഗ്ഫോർഡ് കഴിഞ്ഞ വ്യാഴാഴ്ച വ്യാപാരം നിർത്തി, ആർഎസ്എം ഓസ്ട്രേലിയൻ പങ്കാളികളായ ജോനാഥൻ കോൾബ്രാനെയും, റിച്ചാർഡ് സ്റ്റോണിനെയും ലിക്വിഡേറ്ററായി നിയമിച്ചു.
കമ്പനിയുടെ തകർച്ച ഒരു വ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ മറ്റൊരു സൂചനയാണ്. രാജ്യത്തുടനീളമുള്ള ബിൽഡിങ് മേഖലയിലെ ഓപ്പറേറ്റർമാർ സമ്മർദ്ദത്തിലാണ്. മെട്രിക്കൺ ഹോംസ് പോലുള്ള ഉയർന്ന പ്രൊഫൈൽ ബിസിനസുകൾ ബുദ്ധിമുട്ടുന്നു, പ്രോബിൽഡ് പോലുള്ള മുൻനിര നിർമ്മാണ സ്ഥാപനങ്ങൾ തകരുന്നു.
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3