ബുറൈദ> ഖസീം പ്രവാസി സംഘത്തിന്റെ ഏഴാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി അയൂനുൽ ജുവ യൂണിറ്റ് സമ്മേളനം നടന്നു. അയൂനുൽ ജുവ എ കെ ജി നഗറിൽ നടന്ന സമ്മേളനം കേന്ദ്ര രക്ഷാധികാരിസമിതി അംഗവും കേന്ദ്ര കമ്മറ്റി ട്രഷററുമായ ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു. മനോജ് കായംകുളം അധ്യക്ഷനായിരുന്നു.
വത്സരാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിസാർ കോഴിക്കോട് രക്തസാക്ഷി പ്രമേയവും അസീം അഞ്ചൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേന്ദ്രകമ്മറ്റി അംഗം ഫിറോസ് പത്തനാപുരം സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി മനോജ് നടരാജൻ (പ്രസിഡന്റ്), നൗഷാദ് കരുനാഗപ്പള്ളി (സെക്രട്ടറി), അസീം അഞ്ചൽ (ട്രഷറർ), അൻഷാദ് (വൈ. പ്രസി.), നിസാർ കോഴിക്കോട് (ജോ. സെക്രട്ടറി), റഹീം (ജീവകാരുണ്യം കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു. അൻഷാദ് സ്വാഗതവും നിസാർ കോഴിക്കോട് നന്ദിയും പറഞ്ഞു.