റിയാദ് > വിമാനത്തിൽ മോഷ്ടിക്കുന്നവർക്ക് 5 വർഷം തടവും 500,000 റിയാൽ പിഴയും ചുമത്തുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ. വിമാനത്തിന്റെ ഏതെങ്കിലും വസ്തുക്കളോ വിമാനത്തിലുള്ള വ്യക്തികളുടെ വസ്തുവകകളോ മോഷ്ടിക്കുന്നത് സൗദിയിൽ നിരോധിക്കപ്പെട്ട കാര്യമാണ്.
പ്രവാസികൾ ഈ നിയമത്തെക്കുറിച്ചു ബോധവാന്മാരാകേണ്ടതുണ്ട്. വിമാനത്തിൽ ഉപയോഗിക്കാൻ നൽകുന്നതും തിരിച്ചേൽപ്പിക്കേണ്ടതുമായ വസ്തുക്കൾ, അതുപോലെ തന്റേതല്ലാത്ത ലഗേജുകൾ എന്നിവ എടുക്കുന്നത് സൗദിയിൽ ഈ നിയമം അനുസരിച്ചു ശിക്ഷാർഹമാണ്.