മനാമ> പ്രവാചകന് മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ കുവൈത്തില്‍ പ്രകടനം നടത്തിയ പ്രവാസികളെ നാടുകടത്തും. പ്രതിഷേധക്കാരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമുള്ളനടപടികള് പുരോഗമിക്കുന്നതായി പ്രാദേശിക പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിന്ദ്യമായ പരാമര്‍ശങ്ങള്‍ക്കെതിരെ അഹമ്മദി ഗവര്‍ണറേറ്റിലെ ഫഹാഹീലില്‍ ജുമുഅ നമസ്ക്കാരാനന്തരം പ്രകടനം നടന്നത്. പ്രസ്താവന നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. വിവിധ രാജ്യക്കാരായ പ്രവാസികള്‍ ഇതില്‍ പങ്കെടുത്തിരുന്നു.
നിയമവിരുദ്ധമായാണ് പ്രകടനം സംഘടിപ്പിച്ചതെന്ന് അധികതര്‍ വ്യക്തമാക്കി. ഇതിന്റെ പ്രവാസി സംഘാടകരെ അറസ്റ്റ് ചെയ്ത് നാടുകടത്തില്‍ ഡയരക്ടറേറ്റിന് കൈമാറാനുള്ള നീക്കം തുടങ്ങി. കുവൈത്തിലേക്ക് തരിച്ചുവരാന്‍ കഴിയാത്ത വിധമായിരിക്കും നാട് കടത്തുക.
കുവൈത്ത് നിയമ പ്രകാരം വിദേശികള്ക്ക്്് സത്യഗ്രഹമോ പ്രകടനമോ നടത്താന്‍ പാടില്ല. രാജ്യത്തെ എല്ലാ വിദേശികളും നിയമങ്ങളെ മാനിക്കണമെന്നും പ്രതിഷേധ പ്രകടന ആഹ്വാനങ്ങളോട് പ്രതികരിക്കരുതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കുവൈത്തില്‍ വിദേശികള്‍ക്ക് സമരത്തിനോ പ്രതിഷേധത്തിനോ അനുമതിയില്ലെന്നും നിയമവിരുദ്ധമായി പ്രകടനം നടത്തുന്നവരെ നാടുകടത്തമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രവാചക നിന്ദക്കെതിരെ വ്യക്തമായ നിലപാടുളള രാജ്യമാണ് കുവൈത്ത് എന്ന് അധികതര്‍ വ്യക്തമാക്കി. ബിജെപി വക്താക്കളുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ അംബാസഡറെ വിദേശ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു.പുതിയ നടപടികള്‍ അനിധികത തൊഴിലാളികളെ കണ്ടെത്താനുള്ള ആഭ്യന്തര മന്ത്രാലയം നടപടികളെ ശക്തിപ്പെടുത്തിയേക്കും.