തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഫർദീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവരാണ് പ്രതികൾ. വിമാന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഇവർക്കെതിരെ കേസുണ്ട്.
വിമാനത്തിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പ്രത്യേക അന്വേഷണം നടത്തും.
ഫര്സിന് മജീദ്(28) കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റും ആര് കെ. നവീന്‍കുമാര്‍ (34) യൂത്ത് കോൺഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമാണ് . വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പോലീസാണ് കേസെടുത്തത്.