ന്യൂഡൽഹി
നാല് സംസ്ഥാനത്തായി മത്സരമുള്ള 16 രാജ്യസഭാ സീറ്റിലേക്ക് വെള്ളിയാഴ്ച വോട്ടെടുപ്പ്. ഹരിയാന, രാജസ്ഥാൻ, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് മത്സരമുള്ളത്. 15 സംസ്ഥാനത്തായി 57 രാജ്യസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. 11 സംസ്ഥാനത്തെ 41 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.















