ന്യൂഡൽഹി
കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ച കേസുകളിൽ രക്ഷാകർത്താവിന്റെ വരുമാനം, പ്രായം, കുടുംബം തുടങ്ങിയവയ്ക്കപ്പുറം സ്നേഹത്തിനും വൈകാരിക അടുപ്പത്തിനുമാണ് പ്രാധാന്യം നൽകേണ്ടതെന്ന് സുപ്രീംകോടതി. കോവിഡ് മൂലം അച്ഛനമ്മമാർ മരിച്ച കുട്ടിയുടെ സംരക്ഷണാവകാശം അച്ഛന്റെ മാതാപിതാക്കള്ക്ക് അനുവദിച്ച് ജസ്റ്റിസുമാരായ എം ആർ ഷാ, അനിരുദ്ധാബോസ് എന്നിവരുടെ ബെഞ്ചിന്റെയാണ് നിരീക്ഷണം. സംരക്ഷണം ഏറ്റെടുത്തിരുന്ന അമ്മയുടെ അമ്മായി കുട്ടിയെ കാണാന് അനുവദിക്കുന്നില്ലെന്നായിരുന്നു ഹര്ജി. അവിവാഹിതയാണെന്നും പ്രായം കുറവാണെന്നും സ്വതന്ത്ര വരുമാനമുണ്ടെന്നും അവര് വാദിച്ചെങ്കിലും മുത്തശ്ശനും മുത്തശ്ശിക്കും അവരുടെ പേരക്കിടാവിനോടുള്ള സ്നേഹത്തിനും വൈകാരികമായ അടുപ്പത്തിനുമാണ് പരിഗണന നൽകുന്നതെന്ന് സുപ്രീംകോടതി പ്രതികരിച്ചു.















