ന്യൂഡൽഹി
പ്രവാചകനിന്ദ അന്തർദേശീയതലത്തിൽ മോദി സർക്കാരിന് തിരിച്ചടിയായതോടെ സമീപകാലത്ത് വിദ്വേഷ പരാമർശങ്ങൾ നടത്തിയ നേതാക്കളുടെ പട്ടിക ബിജെപി തയ്യാറാക്കിയതായി ഹിന്ദി ദിനപത്രം റിപ്പോർട്ടുചെയ്തു. എട്ട് വർഷത്തിനിടെ 38 നേതാക്കൾ വർഗീയ പരാമർശം നടത്തിയെന്നാണ് കണ്ടെത്തൽ. ഗുജറാത്ത് വംശഹത്യാകാലയളവ് തൊട്ട് തുടർച്ചയായി വർഗീയ പരാമർശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിരന്തരം വിദ്വേഷ പരാമർശം നടത്തുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പട്ടികയിലില്ല.
ഗിരിരാജ് സിങ്, അനന്ത്കുമാർ ഹെഗ്ഡെ, ശോഭാ കരന്ത്ജ്ലെ, വിനയ് കത്യാർ, തഥാഗത് റോയ്, സാക്ഷി മഹാരാജ്, സംഗീത് സോം തുടങ്ങിയവർ പട്ടികയിലുണ്ട്. ഇവരിൽ 27 പേർക്ക് ഇത്തരം പരാമർശം ആവർത്തിക്കരുതെന്ന നിർദേശം നേതൃത്വം നൽകിയതായും റിപ്പോർട്ടിലുണ്ട്.