Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

രാജ്യസഭാ തെരഞ്ഞെടുപ്പ്‌: കൂറുമാറ്റം തടയാൻ കോൺഗ്രസിന്‌ നിരീക്ഷകർ

by News Desk
June 6, 2022
in INDIA
0
രാജ്യസഭാ-തെരഞ്ഞെടുപ്പ്‌:-കൂറുമാറ്റം-തടയാൻ-കോൺഗ്രസിന്‌-നിരീക്ഷകർ
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
രാജ്യസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ കൂറുമാറുമോയെന്ന് ആശങ്കയുള്ള സംസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി പ്രത്യേക നിരീക്ഷകരെ നിയമിച്ചു. മഹാരാഷ്ട്രയിൽ മല്ലികാർജുൻ ഖാർഗെയും രാജസ്ഥാനിൽ പവൻ കുമാർ ബൻസൽ, ടി എസ് സിങ് ദേവ്, ഹരിയാനയിൽ ഭൂപേഷ് ഭാഗെൽ, രാജീവ് ശുക്ല എന്നിവരാണ് എഐസിസി നിരീക്ഷകരായി എത്തുക. ഹരിയാനയിൽ അജയ് മാക്കനും രാജസ്ഥാനിൽ പ്രമോദ് തിവാരിയും മഹാരാഷ്ട്രയിൽ ഇമ്രാൻ പ്രതാപ്ഗഡിയുമാണ് ബിജെപിയിൽനിന്ന് ഭീഷണി നേരിടുന്ന കോൺഗ്രസ് സ്ഥാനാർഥികൾ.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിട്ടുള്ള ഉദയ്പുരിലെ പഞ്ചനക്ഷത്ര റിസോർട്ട് സന്ദർശിച്ചു. കോൺഗ്രസിന്റെ 108 എംഎൽഎമാരിൽ 90 പേരാണ് റിസോർട്ടിലുള്ളത്. ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാരിൽ ആറുപേർ ഞായറാഴ്ച മുഖ്യമന്ത്രിക്കൊപ്പം റിസോർട്ടിലെത്തി. ഇവർ ശനിയാഴ്ച ജയ്പുരിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഎസ്പിയിൽനിന്ന് കൂറുമാറിയെത്തിയ രാജേന്ദ്ര ഗുദ, സന്ദീപ് യാദവ്, വാജിബ് അലി, ലഖൻ മീണ എന്നിവരും ഗിരിരാജ് മലിംഗ, ഖിലാഡിലാൽ ബൈർവ എന്നീ എംഎൽഎമാരുമാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഉദയ്പുരിൽ എത്തിയത്. കോൺഗ്രസിന്റെ 12 എംഎൽഎമാരുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതയാണ്.

ഹരിയാനയിലും കോൺഗ്രസ് പ്രതിസന്ധി തുടരുകയാണ്. ബിജെപി റാഞ്ചുമോയെന്ന ആശങ്കയിൽ 31 എംഎൽഎമാരിൽ 28 പേരെ ഛത്തിസ്ഗഢിലെ റിസോർട്ടിലേക്ക് മാറ്റി. അജയ് മാക്കന് ജയിക്കാൻ കുറഞ്ഞത് 30 വോട്ടുവേണം. ഇടഞ്ഞുനിൽക്കുന്ന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനും എംഎൽഎയുമായ കുൽദീപ് ബിഷ്ണോയ് അടുത്തിടെ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യുപിക്കാരനായ ഇമ്രാൻ പ്രതാപ്ഗഢിയെ സ്ഥാനാർഥിയാക്കിയതിനെതിരെ മഹാരാഷ്ട്രയിലും പ്രതിഷേധമുണ്ട്. 44 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ജയിക്കാൻ 42 വോട്ട് വേണം. ഒഴിവുള്ള ആറ് സീറ്റിൽ ബിജെപിക്ക് രണ്ടും എൻസിപിക്കും ശിവസേനയ്ക്കും ഓരോ സീറ്റിലും ജയം ഉറപ്പാണ്. ശേഷിക്കുന്ന രണ്ട് സീറ്റിൽ പ്രതാപ്ഗഢിക്ക് പുറമെ ശിവസേനയുടെയും ബിജെപിയുടെയും സ്ഥാനാർഥികളുണ്ട്. മഹാരാഷ്ട്രയിലും മഹാസഖ്യം എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുകയാണ്.

Previous Post

പഞ്ചാബിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ്‌ വിടുമെന്ന്‌ അമരീന്ദർ

Next Post

ബൈക്ക്‌ കുഴിയിൽ വീണ്‌ യുവാവ്‌ മരിച്ച സംഭവം; മന്ത്രി ഇടപെട്ടു, 4 പേർക്ക് സസ്‌പെൻഷൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ബൈക്ക്‌-കുഴിയിൽ-വീണ്‌-യുവാവ്‌-മരിച്ച-സംഭവം;-മന്ത്രി-ഇടപെട്ടു,-4-പേർക്ക്-സസ്‌പെൻഷൻ

ബൈക്ക്‌ കുഴിയിൽ വീണ്‌ യുവാവ്‌ മരിച്ച സംഭവം; മന്ത്രി ഇടപെട്ടു, 4 പേർക്ക് സസ്‌പെൻഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.