ബുറൈദ > ഖസീം പ്രവാസി സംഘത്തിന്റെ ഏഴാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി സനായിയ സലിം യൂണിറ്റ് സമ്മേളനം നടന്നു. ബുറൈദയിൽ, പി ബിജു നഗറിൽ നടന്ന സമ്മേളനം ജനറൽ സെക്രട്ടറി പർവീസ് തലശ്ശേരി ഉദ്ഘാടനം ചെയ്തു. ശരീഫ് വാളൂർ അധ്യക്ഷനായിരുന്നു. നൈസാം തൂലിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
രക്ഷാധികാരിസമിതി അംഗം ഉണ്ണി കണിയാപുരം സംസാരിച്ചു. അനിൽ കിളിമാനൂർ രക്തസാക്ഷി പ്രമേയവും സതീശൻ ആനക്കയം അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് ഭാരവാഹികളായി ഹേമന്ത് ഇരിങ്ങാലക്കുട (പ്രസിഡന്റ്), ശരീഫ് വാളൂർ (സെക്രട്ടറി), മുരളി എമ്മാട് (ട്രഷറർ), റിയാസ് (വൈ. പ്രസി.), അനിൽ , റസാഖ് (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. ഹേമന്ത് ഇരിങ്ങാലക്കുട സ്വാഗതവും ശരീഫ് വാളൂർ നന്ദിയും പറഞ്ഞു.