കൊച്ചി> എറണാകുളം തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമ്മാണത്തിൽ ഇരിക്കുന്ന പാലത്തിൽ ബൈക്ക് യാത്രികൻ കുഴിയിൽവീണ് മരണപ്പെട്ട സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ചീഫ് എൻജിനീയറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ലഭ്യമായ റിപ്പോർട്ട് പരിശോധിച്ചതിന്റെ ഭാഗമായി പാലം വിഭാഗം എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ്റ് എൻജിനിയർ, ഓവർസിയർ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. കർക്കശമായ വകുപ്പുകൾ ചേർത്ത് കേസ് എടുക്കണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായം വകുപ്പ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടറെ നേരത്തെ അറിയിച്ചിരുന്നു.