ന്യൂഡല്‍ഹി> ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റു ചെയ്തത്. കേസില്‍ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു അതേസമയം, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
2015-16 കാലഘട്ടത്തില്‍ സത്യേന്ദര്‍ ജെയിന് ജനപ്രതിനിധിയായിരിക്കെ ക്രമക്കേട് നടത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍. ഹവാല ഇടപാടുകളിലൂടെ കൊല്‍ക്കത്ത കേന്ദ്രമായ കമ്പനിയില്‍ നിന്നു ലഭിച്ച 4.81 കോടി രൂപ കടലാസ് കമ്പനിയുടെ പേരിലേക്കു മാറ്റി. ഇതുപയോഗിച്ചു സ്ഥലം വാങ്ങുകയും കൃഷിസ്ഥലം വാങ്ങാന്‍ എടുത്തിരുന്ന വായ്പ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്തു
നേരത്തെ സത്യേന്ദര്‍ ജെയിന്റെ 4.81 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ജെയിനിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള 4 കമ്പനികളുടെയും സഹോദന് വൈഭവ് ജെയിന്റെ ഭാര്യ സ്വാതി ജെയിന്, അജിത് പ്രസാദ് ജെയിന്റെ ഭാര്യ സുശീല ജെയിന്, സുനില്‍ ജെയിനിന്റെ ഭാര്യ ഇന്ദു ജെയിന് എന്നിവരുടെയും പേരിലുമുണ്ടായിരുന്ന സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്.