മെൽബൺ: ആശുപത്രി കിടക്കകൾ സ്വതന്ത്രമാക്കാൻ ‘ഹോം കെയർ ഫണ്ടിംഗ് ബൂസ്റ്റ്’ വിക്ടോറിയ സംസ്ഥാനം പ്രഖ്യാപിച്ചു.
വിക്ടോറിയയിലെ ഹോസ്പിറ്റൽ-ഇൻ-ഹോം പ്രോഗ്രാമിൽ ഓരോ വർഷവും ഏകദേശം 15,000 പേർക്ക് കൂടി ചികിത്സ ലഭിക്കും. ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്താലും ചിക്ത്സയും,പരസഹായവും വേണ്ടിവരുന്ന രോഗികൾക്ക് – പ്രായമായവർ, മാനസിക/ശാരീരിക വൈകല്യം ഉള്ളവർ – അവർക്ക് ആവശ്യമായ പിന്തുണ ആക്സസ് ചെയ്യാൻ കഴിയാത്ത രോഗികളെ ഡിസബിലിറ്റി കെയർ പ്രോഗ്രാമിൽ ഉൾപ്പെടുത്തി ഹോസ്പിറ്റലുകളിൽ നിന്നും വിടുതൽ ചെയ്യും.
എന്നിരുന്നാലും, വെയിറ്റിംഗ് ലിസ്റ്റിലുള്ള 80,000-ലധികം രോഗികൾക്കായി ആശുപത്രി കിടക്കകൾ സ്വതന്ത്രമാക്കാനും അത്യാഹിത വിഭാഗങ്ങളിൽ ഓരോ ദിവസവും എത്തിച്ചേരുന്ന ഗുരുതരമായ രോഗികളുടെ റെക്കോർഡ് സംഖ്യകൾക്കും വേണ്ടിയുള്ള പരിപാടിയുടെ റോളൗട്ട് – മൂന്ന് വർഷത്തേക്ക് പൂർത്തിയാക്കാനാകില്ല എന്നാണ് കരുതുന്നത്.
വൈകല്യങ്ങളുടെയും വയോജന പരിചരണ സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യം ആയിരക്കണക്കിന് ആളുകളെ ആശുപത്രി കിടക്കകളിൽ ഇരിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞിട്ടും അവർക്ക് പോകാൻ മറ്റെവിടെയുമില്ല എന്നാ കാരണത്താൽ ഹോസ്പിറ്റലുകളിൽ തുടരുന്നത് മൂലം, തിരക്കേറിയ അത്യാഹിത വിഭാഗങ്ങളിലെ മറ്റു രോഗീ പരിചരണത്തിനുള്ള അവകാശമാണ് ഹനിക്കപ്പെടുന്നത്. ഇത് പരിഹരിക്കാനാണ് വിക്ടോറിയ സർക്കാർ നവീനമായ മാറ്റങ്ങളും , പുതിയ ഫണ്ടുകളും അനുവദിക്കുന്നതും , നടപ്പിലാക്കുന്നതുമെന്ന് ആരോഗ്യമന്ത്രി മാർട്ടിൻ ഫോളി പറഞ്ഞു.
സംസ്ഥാനത്തിന്റെ ഇൻ-ഹോം ഹെൽത്ത് കെയർ സേവനത്തിന്റെ വിപുലീകരണം ആരോഗ്യമേഖലയിലെ സമ്മർദ്ദം കുറയ്ക്കുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു. സംസ്ഥാന ധനസഹായം നൽകുന്ന -പുനരധിവാസം, വൈകല്യം, വയോജന പരിചരണം, മാനസികാരോഗ്യ സേവനങ്ങൾ- എന്നിവയിലെ കിടക്കകളുടെ അഭാവം നിരവധി രോഗികളെ എമർജൻസി റൂമുകളിലേക്ക് നയിച്ചു. പ്രഥമ പരിചരണം ലഭിക്കുവാൻ പോലും ഒട്ടേറെ കാലതാമസം നേരിടുന്നത് കാര്യങ്ങൾ ഗുരുതരമാക്കുന്നു. ഇതിനൊരു ശാശ്വത പരിഹാരം കാണാനാണ് ഞങ്ങൾ പ്രയത്നിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2020-ൽ പൈലറ്റായി ആരംഭിച്ച ഹോസ്പിറ്റൽ-ഇൻ-ദി-ഹോം പ്രോഗ്രാമിന്റെ 698 മില്യൺ ഡോളർ നിക്ഷേപം വിപുലീകരിക്കുമെന്ന് ആൻഡ്രൂസ് പറഞ്ഞു. ടെലിഹെൽത്ത് പരിശോധനകൾക്കും ഇത് സഹായകമാകും.















