തിരുവനന്തപുരം
പ്രഥമ കേരള ഗെയിംസ് ബാഡ്മിന്റണിൽ കോഴിക്കോടും എറണാകുളവും ചാമ്പ്യൻമാരായി. ഏഴ് സ്വർണം നേടിയാണ് പുരുഷവിഭാഗത്തിൽ കോഴിക്കോട് കിരീടം നേടിയത്. എറണാകുളം രണ്ടാമതായി. നീരജ് റഹ്മാൻ, കെ ഗോവിന്ദ്, നവനീത് രമേശ്, എസ് സഞ്ജിത്, അരവിന്ദ് സുരേഷ്, അമൃത് ഭാസ്കർ, ഉദയ് പ്രകാശ് എന്നിവർ കോഴിക്കോടിനുവേണ്ടി സ്വർണം നേടി.
വനിതാവിഭാഗത്തിൽ കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് എറണാകുളം ചാമ്പ്യൻമാരായത്. ദിയ അരുൺ, അർച്ചന വർഗീസ്, റന്യ രാജൻ, മേരി അതുല്യ അനിൽ എന്നിവരടങ്ങിയ സംഘം എറണാകുളത്തിനായി സ്വർണം നേടി. പുരുഷവിഭാഗത്തിൽ തിരുവനന്തപുരവും ആലപ്പുഴയും മൂന്നാംസ്ഥാനം പങ്കിട്ടു.
വനിതാവിഭാഗത്തിൽ തിരുവനന്തപുരവും പാലക്കാടുമാണ് മൂന്നാംസ്ഥാനത്ത്. വ്യാഴം പകൽ രണ്ടിന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ഖോ ഖോ, മൂന്നിന് ബോക്സിങ് ഫൈനൽ നടക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പകൽ 12.30ന് കരാട്ടെ വ്യക്തിഗത, 3.30ന് ടീം ഫൈനൽ. കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ രാവിലെ ഏഴുമുതൽ പുരുഷവിഭാഗം ഹോക്കി ക്വാർട്ടർ ഫൈനലും ഒമ്പതിന് വനിതാവിഭാഗം സെമിഫൈനലും. പുരുഷ ഫുട്ബോളിൽ പാലക്കാട് കൊല്ലത്തേയും (7–-1) കണ്ണൂർ ആലപ്പുഴയേയും (4–-1) തോൽപ്പിച്ചു.















