ന്യൂഡൽഹി
രാജസ്ഥാനിലെ ജോധ്പുരിൽ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ 133 പേർ അറസ്റ്റിലായി. 12 കേസെടുത്തു. പത്തു പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞയും ഇന്റർനെറ്റ് നിരോധനവും തുടരുന്നു.
ഈദ്, പരശുറാം ജയന്തിയുടെ ഭാഗമായി പതാക സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. പ്രദേശത്ത് ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. സമാധാനയോഗത്തിൽ നിന്ന് ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി. ജനകീയ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബിജെപി സംഘർഷം ആസൂത്രണം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
ജോധ്പുരിൽ സാധാരണ ജീവിതം
ഉറപ്പാക്കണം: യുഎൻ
ജോധ്പുരിൽ സാധാരണ ജീവിതം ഉറപ്പാക്കാൻ കേന്ദ്രസർക്കാരും പൊലീസും നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന. വിവിധ വിഭാഗങ്ങൾ ഒരുമിച്ച് ജീവിക്കുന്ന സമൂഹത്തിൽ ആഘോഷങ്ങൾ ഉൾപ്പെടെ സമാധാനമായി നടത്താൻ എല്ലാവർക്കും അവകാശമുണ്ട്.ഇതിനുള്ള സാഹചര്യം സർക്കാർ ഉറപ്പാക്കണമെന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഉപവക്താവ് ഫർഹാൻ ഹഖ് മാധ്യമങ്ങളോട് പറഞ്ഞു.