മുംബൈ
മഹാരാഷ്ട്രയിൽ പള്ളികൾക്ക് മുമ്പിൽ ഹനുമാൻ ചാലിസ നടത്തി മഹാരാഷ്ട്ര നവ്നിർമാൺ സേന (എംഎൻഎസ്) പ്രവർത്തകർ. കന്തീവാലി, താനെ, പുണെ, നാസിക് തുടങ്ങിയ ഇടങ്ങളിലും കുറഞ്ഞ ശബ്ദത്തിൽ ബാങ്കുവിളി കേട്ട പള്ളികൾക്ക് മുമ്പിലും ഹനുമാൻ സ്തുതി ഉറക്കെ വച്ചു. പള്ളികളിൽനിന്ന് ഉച്ചഭാഷിണികൾ എടുത്തുമാറ്റണമെന്ന ഭീഷണിയുമായി എംഎൻഎസ് പ്രസിഡന്റ് രാജ് താക്കറെ രംഗത്തെത്തിയിരുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മുംബൈയിലും പരിസര പ്രദേശങ്ങളിലും ഏർപ്പെടുത്തിയിരുന്നത്. 30000 പൊലീസുകാരെയും അടിയന്തര പ്രതികരണ സേനയെയും വിന്യസിച്ചു.