മുംബൈ
കുൽദീപ് യാദവിന്റെ സ്പിന്നിൽ കൊൽക്കത്ത കുരുങ്ങി. ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ നേടിയത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺ. കുൽദീപ് മൂന്ന് ഓവറിൽ 14 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു. മുസ്തഫിസുർ റഹ്മാന് മൂന്ന് വിക്കറ്റുണ്ട്.
നിതീഷ് റാണ (57), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (42), റിങ്കു സിങ് (23) എന്നിവർമാത്രമാണ് പിടിച്ചുനിന്നത്. റാണ 34 പന്തിൽ നാല് സിക്സറും മൂന്ന് ഫോറും കണ്ടെത്തി. ഓപ്പണർമാരായ ആരോൺ ഫിഞ്ചും (3), വെങ്കിടേഷ് അയ്യരും (6) വേഗം വീണു. സുനിൽ നരെയ്നും ആന്ദ്രേ റസ്സലും റണ്ണെടുക്കാതെ മടങ്ങി.പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഡൽഹി. കൊൽക്കത്ത എട്ടും.














