ചണ്ഡീഗഢ്
വർഗീയധ്രുവീകരണ നീക്കം ചെറുക്കാന്‍ വർഗൈക്യം ശക്തിപ്പെടുത്തണമെന്ന് സിഐടിയു വർക്കിങ് കമ്മിറ്റി യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ചണ്ഡീഗഢ് ബക്ന ഭവനിൽ നടക്കുന്ന യോഗത്തിൽ കെ എൻ ഉമേഷ് പ്രമേയം അവതരിപ്പിച്ചു. മോദിസർക്കാരിന്റെ കോർപറേറ്റ്, വർഗീയ നയങ്ങളെ ചെറുക്കാൻ അധ്വാനിക്കുന്ന എല്ലാവിഭാഗത്തിന്റെയും യോജിച്ച പോരാട്ടം ഉയർന്നുവരണമെന്ന് അധ്യക്ഷയായ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത പറഞ്ഞു.
ദ്വിദിന അഖിലേന്ത്യാപണിമുടക്കിന് സംയുക്ത കിസാൻമോർച്ച നൽകിയ പിന്തുണയ്ക്ക് ഹേമലത നന്ദി രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി തപൻ സെൻ റിപ്പോർട്ട് അവതരിപ്പിച്ചു.
യോഗം ഞായറാഴ്ച സമാപിക്കും.അഖിലേന്ത്യാ വർക്കിങ് വിമൻസ് കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ യോഗവും ചേർന്നു. ജെ മേഴ്സിക്കുട്ടി അമ്മ അധ്യക്ഷയായി. തപൻസെൻ ഉദ്ഘാടനം ചെയ്തു. ദേശീയ കൺവീനർ എ ആർ സിന്ധു പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. കോ–-ഓർഡിനേഷൻ കമ്മിറ്റി ദേശീയ കൺവൻഷൻ മെയ് 21, 22 തീയതികളിൽ കൊൽക്കത്തയിൽ നടത്താൻ തീരുമാനിച്ചു.