ലഖ്നൗ
ഉത്തർപ്രദേശിലെ ബന്ദയിൽ പ്രണയബന്ധത്തിന്റെ പേരിൽ പതിനേഴുകാരിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. സ്വന്തം സമുദായത്തിലുള്ള യുവാവുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതോടെയാണ് അച്ഛൻ ദേശ്രാജ്, സഹോദരൻ ധനഞ്ജയ് എന്നിവർ ചേർന്ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്ന് തൊഴുത്തിൽ കുഴിച്ചുമൂടിയത്. ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.