മെൽബൺ > കേരളകോൺഗ്രസ് എം നേതാവയിരുന്ന കെ എം മാണിയുടെ സ്മൃതി സംഗമം ആസ്ട്രേലിയയിൽ നടത്തി. പ്രവാസി കേരള കോൺഗ്രസ്സ് ആണ് സ്മൃതിസംഗമം സംഘടിപ്പിച്ചത്.
ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എല്ലാവരെയും സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു മാണി സാറെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജോസ് കെ മാണി പറഞ്ഞു.
തോമസ് ചാഴികാടൻ എം പി മുഖ്യാതിഥിയായി. എത്തിയ എൻ ജയരാജ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ സംസാരിച്ചു.
കഴിഞ്ഞ ബുധനാനാഴ്ച വൈകിട്ട് നടന്ന സൂം മീറ്റിംഗിൽ പ്രവാസി കേരള കോൺഗ്രസ്സ് (എം) പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം അദ്ധ്യഷനായി. സിജോ ഈന്തനാകുഴി സ്വാഗതവും ജിൻസ് ജയിംസ് നന്ദിയും പറഞ്ഞു. സെബാസ്റ്റ്യൻ ജേക്കബ്ബ്, ഷാജു ജോൺ, കെന്നടി പട്ടുമാക്കിൽ എന്നിവർ സംസാരിച്ചു.