ഇന്‍ഡോര്‍
രാമനവമി ആഘോഷത്തോടനുബന്ധിച്ച് സംഘപരിവാർ മധ്യപ്രദേശിലെ ഖര്‍ഗോണില്‍ നടത്തിയ കലാപത്തിലെ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എട്ടുദിവസത്തിനിപ്പുറം. ഞായര്‍ രാത്രിയോടെയാണ് മുപ്പതുകാരനായ ഇബ്രിസ് ഖാന്റെ മൃ-തദേഹം കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തത്. പൊലീസ് മനഃപൂര്‍വം മരണവിവരം ഒളിപ്പിച്ചെെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഏപ്രില്‍ 10ന് വര്‍ഗീയകലാപം നടന്ന ഖര്‍ഗോണിലെ ആനന്ദ് നഗറില്‍നിന്ന് തൊട്ടടുത്ത ദിവസമാണ് ഇബ്രിസ് ഖാന്റെ മൃതദേഹം കണ്ടെടുത്തത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. ഇഫ്താറിനുള്ള ഭക്ഷണം ഒരുക്കുന്നതിനായി പള്ളിയിലേക്ക് പോയ ഇബ്രിസിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് സഹോദരന് ഇക്ലഖ് ഖാന് ആരോപിച്ചു. കാണാതായതായി 14ന് പൊലീസില്‍ പരാതി നല്കി. എന്നാല്‍, കഴിഞ്ഞ ദിവസം മാത്രമാണ് മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് അനുമതി നല്‍കിയത്.
ഹനുമാന് ജയന്തി റാലിക്കിടെ ദര്‍ഗയില്‍ കാവിപ്പതാക കെട്ടി
ഹനുമാന് ജയന്തി ഘോഷയാത്രയ്ക്കിടെ ഗുജറാത്തിലെ ഗിര്‍ സോമനാഥിലെ ദര്‍ഗയുടെ മുകളില്‍ കാവിപ്പതാക സ്ഥാപിച്ചു.വഡോദരയിലെ വഖരിയ ബസാറിലുള്ള മഗ് രെഷിബ ബാപ്പു ദര്‍ഗയിലാണ് അതിക്രമം. പതാക സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് ഗിര്‍ സോമനാഥ് പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ പറഞ്ഞു. ദൃശ്യങ്ങള്‍ വൈറലായതോടെ മേഖലയില്‍ ഇരുവിഭാഗവുംതമ്മില് ഏറ്റുമുട്ടല്‍ ഉണ്ടാകുന്ന സ്ഥിതിയുണ്ടായി. സംഭവത്തില്‍ 30 പേരെ അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.