ഗൂഡല്ലൂർ> ഊട്ടി വസന്തോത്സവത്തിന്റെ ഭാഗമായി വർഷം തോറും നടത്തി വന്നിരുന്ന 135-മത് കുതിരപ്പന്തയം എപ്രിൽ 14ന് ആരംഭിക്കും. വ്യാഴാഴ്ച രാവിലെ 10ന് കുതിരപ്പന്തയം ആരംഭിക്കുമെന്ന് മദ്രാസ് റേസ് ക്ലബ് ജനറൽ സെക്രട്ടറി നിർമ്മൽ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരാൾക്ക് 10 രൂപയാണ് ടിക്കറ്റ് ചാർജ്. ഈ വർഷത്തെ മത്സരത്തിൽ വിജയിക്കുന്നവർക്ക് അഞ്ചു കോടി 35 ലക്ഷം സമ്മാനമാണ് നൽകുന്നത്. കുതിരപ്പന്തയത്തിനായി ബാംഗ്ലൂർ മൈസൂർ ഹൈദരാബാദ് പൂന ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നെത്തിയ 600 പന്തയ കുതിരകൾ ഊട്ടിയിലെത്തി പരിശീലനം ആരംഭിച്ചു.
ജൂൺ 18 വരെ നടക്കുന്ന മത്സരം നേരിൽ കാണാൻ വിവിധതരം സംവിധാനമാണ് ഗ്രൗണ്ടിൽ ഏർപ്പാടാക്കിയെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് 19 കാരണം 2020ൽ കുതിരപ്പന്തയം നടത്താൻ സാധിച്ചില്ല. 2021 മത്സരം നടന്നെങ്കിലും സന്ദർശകർക്ക് പ്രവേശനമുണ്ടായിരുന്നില്ല.