വടകര> കോഴിക്കോട് ജില്ലയിലെ യുവജന പോരാട്ടങ്ങൾക്ക് ഉൾകരുത്തും പുതിയ ദിശാബോധവും നൽകി ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം സമാപിച്ചു. രണ്ടുദിവസങ്ങളിലായി വടകര ടൗൺഹാളിൽ ചേർന്ന സമ്മേളനത്തിൽ 53 അംഗ ജില്ലാ കമ്മറ്റിയെയും 15 അംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റായി എൽ ജി ലിജീഷിനെയും സെക്രട്ടറിയായി പി സി ഷൈജുവിനെയും തെരഞ്ഞെടുത്തു. ടി കെ സുമേഷാണ് ട്രഷറർ. കെ ഷഫീഖ്, കെ എം സച്ചിൻദേവ്, കെ എം നീനു എന്നിവർ വൈസ് പ്രസിഡന്റുമാരും കെ അരുണ, ദിപു പ്രേംനാഥ്, ടി അതുൽ എന്നിവർ ജോ. സെക്രട്ടറിമാരുമാണ്. ബി പി ബബീഷ്, എം എം ജിജേഷ്, എം കെ വികേഷ്, പി വി അമൃത, ആർ ഷാജി, പി രാഹുൽരാജ് എന്നിവരാണ് സെക്രട്ടറിയറ്റംഗങ്ങൾ.
വ്യാഴാഴ്ച രാവിലെ പൊതുചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി വി കെ സനോജ്, വി വസീഫ് എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, കേന്ദ്രകമ്മറ്റിയംഗങ്ങളായ എം വിജിൻ എംഎൽഎ, ഗ്രീഷ്മ അജയ്ഘോഷ് എന്നിവർഅഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി പി സി ഷൈജു ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ട്രഷറർ ടി കെ സുമേഷ് നന്ദിയും പറഞ്ഞു.