റിയാദ്> ബാങ്കുകള്‍ വഴി പണം തട്ടിപ്പ് നടത്തുന്ന കേസുകള്‍ വര്‍ധിച്ചതോടെ സൗദിയിൽ സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഏപ്രിൽ പത്തിനു ഞായറാഴ് മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും.
ഓൺലൈനായി ബാങ്ക് അകൗണ്ടുകൾ തുറക്കുന്നത് താൽകാലികമായി നിർത്തിവെച്ചു. വ്യക്തികളുടെയും വ്യക്തികളുടെ പേരിലുള്ള സ്ഥാപനങ്ങളുടെയും പേരിലുള്ള എകൗണ്ടുകളിലേക്ക് ഒരു ദിവസം അറുപതിനായിരം റിയാല്‍ വരെ മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. കൂടുതല്‍ അയക്കാനുള്ള സൗകര്യം ബാങ്കുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതാണ്.