ചെന്നൈ> ശ്രീലങ്കയില്‍ നിന്നും വീണ്ടും അഭയാര്‍ഥികള്‍ രാമേശ്വരത്തെത്തി.ശ്രീലങ്കയിലെ തലൈമാന്നാറില്നിന്ന് സ്പീഡ് ബോട്ടിലാണ് നാലംഗ കുടുംബം ധനുഷ്കോടിയിലെത്തിയത്.
ആന്റണി, ഭാര്യ രഞ്ജിത, മക്കളായ ജന്സിക, ആകാശ് എന്നിവരാണ് എത്തിയത്. ഇവരെ രാമേശ്വരം മണ്ഡപം ക്യാമ്പിലെത്തിച്ചു.
പട്ടിണി കിടന്ന് മരിക്കാന്‍ വയ്യാത്തത് കൊണ്ടാണ് ലങ്ക വിട്ടതെന്ന് ആന്റണി പറയുന്നു. മണ്ണെണ്ണ ക്ഷാമം കാരണം കടലില്‍ പേയിട്ട് ഒന്നരമാസമായി. അരിക്കും മറ്റ് അവശ്യസാധനങ്ങള്‍ക്കും വലിയ വിലയാണ്- ആന്റണി പറഞ്ഞു. ശ്രീലങ്കയില്‍ നിന്ന് നേരത്തെ 16 പേര് രാമേശ്വരത്ത് എത്തിയിരുന്നു.
തമിഴ്നാട് സര്‍ക്കാര്‍ അഭയാര്‍ഥികളായി പരിഗണിക്കണമെന്നാണ് ആന്റണിയുടെയും കുടുംബത്തിന്റെയും അഭ്യര്‍ഥന. ഇനിയും ധാരാളം പേര് ലങ്ക വിട്ട് വരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു