കൊച്ചി > നടന് ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ക്രൈംബ്രാഞ്ച് നടപടി. കേസിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കറിന്റെ സഹായത്തോടെയാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.