ന്യൂഡൽഹി
ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ മേധാവിയായിരുന്ന ആകാർ പട്ടേലിനോട് സിബിഐ ഡയറക്ടർ മാപ്പ് പറയണമെന്ന് ഡൽഹി കോടതി. ആകാറിന് എതിരായ ലുക്ക്ഔട്ട് നോട്ടീസ് പിൻവലിക്കണമെന്നും റൂസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് നിർദേശിച്ചു. ആംനെസ്റ്റി ഇന്ത്യക്ക് എതിരായ 2019ലെ കേസിൽ ആകാർ പട്ടേലിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
അമേരിക്കയിലേക്ക് പോകാൻ ബംഗളൂരു വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ നോട്ടീസിന്റെ പേരിൽ തടഞ്ഞു. തുടർന്നാണ്, അദ്ദേഹം കോടതിയെ സമീപിച്ചത്.