ലഖ്നൗ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പരാമർശം നടത്തിയ സമാജ്വാദി എംഎൽഎയുടെ പെട്രോൾ പമ്പ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ച് ഷാസിൽ ഇസ്ലാം അൻസാരിയുടെ പമ്പാണ് ബറേലി വികസന അതോറിറ്റി പൊളിച്ചത്. ബറേലിയിൽ എസ്പി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കഴിഞ്ഞയാഴ്ച ആദിത്യനാഥിനെതിരെ പ്രസംഗിച്ചത്. എസ്പിക്കെതിരെ യോഗി ആദിത്യനാഥ് എന്തെങ്കിലും പറഞ്ഞാൽ തോക്കുകൾ വെടിയുണ്ടകൾ പുറന്തള്ളുമെന്നായിരുന്നു പ്രസംഗം. പിന്നാലെ ഷാസിലിനെതിരെ കേസെടുത്തു.